SignIn
Kerala Kaumudi Online
Wednesday, 07 October 2026 11.38 PM IST

ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് അപകടം, ഒന്നരവയസുള്ള കുട്ടി മരിച്ചു, നിരവധി പേർ കുടുങ്ങിയതായി സംശയം

delhi-building-collapse
ഡൽഹി കെട്ടിടം തകർന്ന സ്ഥലത്ത് നടക്കുന്ന രക്ഷാപ്രവർത്തനം

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ അഞ്ചു നില കെട്ടിടം തകർന്ന് ഒന്നര വയസുള്ള കുട്ടി മരിച്ചു. പരിക്കേറ്റ മൂന്ന് വയസുള്ള കുട്ടിയും ഒരു ഗർഭിണിയും അടക്കം എട്ടുപേരെ ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 3.30നായിരുന്നു അപകടം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർ‌ത്തനം തുടരുകയാണ്. എട്ട് പേരെ രക്ഷപ്പെടുത്തി. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കപ്പെടുന്നത്. അഞ്ച്പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. കെട്ടിടത്തിന്റെ മുൻവശമാണ് തകർന്നത്. അ‌ഞ്ചുപേരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവംനടന്നയുടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

ചൊവ്വാഴ്‌ച ഉത്തരാഖണ്ഡിൽ ഭൂചലനമുണ്ടായിരുന്നു. ഇതിന്റെ പ്രകമ്പനങ്ങൾ ഡൽഹിയിലടക്കം ഉണ്ടായിരുന്നു. ഈ തുടർചലനത്തെ തുടർന്ന് സീമാപുരിയിലെ ഈ കെട്ടിടത്തിലടക്കം വിള്ളലുണ്ടായേക്കാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തകർന്നുകിടക്കുന്ന ഭാഗത്തിനുള്ളിൽ നിന്നും ആളുകളുടെ നിലവിളി ശബ്‌ദം കേൾക്കാമെന്നാണ് സൂചന. തകർന്ന കെട്ടിടം എത്രനിലയെന്ന പേരിലും തർക്കം നടക്കുന്നുണ്ടെന്നാണ് വിവരം. 225 ചതുരശ്രയടിയിൽ നാല് നിലയാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഡൽഹി മുനിസിപ്പൽ കോർപറേഷന് ഇത് മൂന്നുനിലയാണ്. അതേസമയം അഞ്ച് നിലയാണ് കെട്ടിടം എന്നാണ ്സൂചന.

സത്യനികേതനിൽ കെട്ടിടം തകർന്ന ദുരന്തത്തിന് പിന്നാലെ ഡൽഹിയിലെ പഴയകെട്ടിടങ്ങളുടെ ഉറപ്പിനെ സംബന്ധിച്ച് ആശങ്ക നിലനിൽക്കെയാണ് സീമാപുരിയിൽ കെട്ടിടം തകർന്ന് ദുരന്തമുണ്ടായിരിക്കുന്നത്.

English Summary

A five-storey building collapsed in Seemapuri, northeast Delhi, killing a one-and-a-half-year-old child. Eight people, including an injured three-year-old child and a pregnant woman, were admitted to GTB Hospital. The incident occurred around 3:30 pm.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SEEMAPURI, BUILDING COLLAPSE, DELHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360