SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.49 AM IST

എ.കെ.ജി ക്ലബ് വാർഷികം

akg
എ.കെ.ജി ക്ലബ് വാർഷികാഘോഷം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉദ്ഘാടനം ചെയ്യുന്നു

പുല്ലൂർ: എ.കെ.ജി സ്മാരക ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് 49-ാം വാർഷികാഘോഷവും അനുസ്മരണവും എ.കെ.ജി സ്മാരക ഗ്രന്ഥാലയ പരിസരത്ത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉദ്ഘാടനം ചെയ്തു. എ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. രാജ്മോഹൻ അനുസ്മരണ പ്രഭാഷണം നടത്തി. ടി. ബിന്ദു, എം.വി. നാരായണൻ, കെ. രോഹിണി എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ മികച്ച ലൈബ്രേറിയനുള്ള അക്ഷര യാനം പുരസ്കാരം നേടിയ എ.കെ.ജി സ്മാരക ഗ്രന്ഥാലയം ലൈബ്രേറിയൻ കെ. കാർത്യായനി, ഗുജറാത്തിൽ നടന്ന ഖേലൊ ഇന്ത്യ ബീച്ച് ഗെയിംസ് വടംവലി മത്സരത്തിൽ വിജയികളായ കേരള ടീം അംഗം ഗിരീഷ് പുല്ലൂർ തുടങ്ങിയവരെ അനുമോദിച്ചു. കെ.വി രാജൻ സ്വാഗതവും ഇ.വി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. കൈകൊട്ടിക്കളിയും നൃത്ത സന്ധ്യയും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, AKG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL