SignIn
Kerala Kaumudi Online
Sunday, 14 June 2026 3.09 AM IST

ഭക്ഷ്യ സുരക്ഷാ ദിനം ആഘോഷിച്ചു

food
ഭക്ഷ്യസുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പാനൽ ചർച്ച

കാഞ്ഞങ്ങാട്: ഭക്ഷ്യസുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് പെഡലേഴ്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ കാഞ്ഞങ്ങാട്ട് നടന്ന സൈക്ലത്തോൺ കാഞ്ഞങ്ങാട് ആർ.ഡി.ഒ കെ.ആർ മനോജ് ഫ്ലാഗ് ഓഫ് ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ക്വിസ്, പെയിന്റിംഗ് മത്സരങ്ങൾ സംഘടിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിൽ ഷിഗല്ലോസിസ് ഡിബാക്കിൾ എന്ന വിഷയത്തിൽ നടന്ന പാനൽചർച്ചയിലും സെമിനാറിലും കാസർകോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സംഗീത എസ്. മോഡറേറ്ററായി. ഡി.എം.ഒ ഡോ. അജയ് രാജൻ, സി.പി.സി.ആർ.ഐ സയന്റിസ്റ്റ് ഡോ. ഹിമ ജോൺ, റിട്ട. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ വി.കെ പ്രദീപ് കുമാർ, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര, ബേക്കേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജിത്ത് എന്നിവർ പാനലിസ്റ്റുകളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL