SignIn
Kerala Kaumudi Online
Monday, 29 June 2026 4.40 AM IST

രാജീവൻ പുരസ്കാര സമർപ്പണം

purska
രാജീവൻ കാഞ്ഞങ്ങാട് സ്മാരക കലാലയ പുരസ്കാരം ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ സമ്മാനിക്കുന്നു

കാഞ്ഞങ്ങാട്: യുവകലാസാഹിതി ജില്ലാ കമ്മിറ്റിയും കാഞ്ഞങ്ങാട് എം.എൻ സ്മാരക ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച രാജീവൻ കാഞ്ഞങ്ങാട് അനുസ്മരണ സമ്മേളനം ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജീവൻ കാഞ്ഞങ്ങാട് സ്മാരക കലാലയ പുരസ്കാരം തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല വിദ്യാർത്ഥി ഷഹീർ പുളിക്കലിന് സമ്മാനിച്ചു. സ്കൂൾ പരീക്ഷകളിൽ മികവ് തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു. യുവകലാസാഹിതി സെക്രട്ടറി ജയൻ നീലേശ്വരം അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ കെ. ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. രാധാകൃഷ്ണൻ പെരുമ്പള, ബങ്കളം കുഞ്ഞികൃഷ്ണൻ, സി. നാരായണൻ, വിനയൻ കല്ലത്ത്, കെ. രവീന്ദ്രൻ, എൻ. ബാലകൃഷ്ണൻ, എം. ശ്രീജിത്ത്, കെ. ബാലകൃഷ്ണൻ സംസാരിച്ചു. സി.കെ ബാബുരാജ് സ്വാഗതവും കെ. പ്രഭിജിത്ത് നന്ദിയും പറഞ്ഞു. ബാലവേദി കുട്ടികളും ഗ്രന്ഥാലയം അംഗങ്ങളും കൈകൊട്ടിക്കളി അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, PURASKARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL