SignIn
Kerala Kaumudi Online
Tuesday, 30 June 2026 2.26 AM IST

ജനറൽ ബോഡിയും അനുമോദനവും

general
ജനറൽ ബോഡിയോഗവും അനുമോദനവും അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: അഴീക്കോടൻ ക്ലബ്ബ് രാവണേശ്വരത്തിന്റെ വാർഷിക ജനറൽ ബോഡിയോഗവും ഉന്നത വിജയികൾക്കുള്ള അനുമോദനവും അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി ഉദ്ഘാടനം ചെയ്തു. എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും ബിരുദ, ബിടെക് പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. എം. ബാലകൃഷ്ണൻ, അനീഷ് ദീപം, പി. ഗംഗാധരൻ, സുനിത ബിജു, ടി.സി. ദാമോദരൻ, ഉഷ രവീന്ദ്രൻ, ധന്യ അരവിന്ദൻ പ്രസംഗിച്ചു. ഭാരവാഹികൾ: എം. ബാലകൃഷ്ണൻ (സെക്രട്ടറി), സുനിത ബിജു (ജോയിന്റ് സെക്രട്ടറി), ടി. നാരായണൻ (പ്രസിഡന്റ്), ഹരി നാരായണൻ (വൈസ് പ്രസിഡന്റ്), അനീഷ് ദീപം (ട്രഷറർ). വനിതാ കമ്മിറ്റി: ധന്യ അരവിന്ദൻ (സെക്രട്ടറി), രസ്ന മണികണ്ഠൻ (ജോയിന്റ് സെക്രട്ടറി) ഉഷ രവീന്ദ്രൻ (പ്രസിഡന്റ്), സവിത ഗണേശൻ (വൈസ് പ്രസിഡന്റ്), സുരേഖ നന്ദകുമാർ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ANUMODANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL