SignIn
Kerala Kaumudi Online
Monday, 29 June 2026 4.39 AM IST

തൂഫാൻ ഐകദാർഢ്യ കൺവെൻഷൻ

thufan
ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ കൺവെൻഷൻ ഹോസ്ദുർഗ് സർക്കിൾ ഇൻസ്പെക്ടർ കെ. ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ലഹരി നിർമാർജ്ജന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എ. ഹമീദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ ഹോസ്ദുർഗ് സർക്കിൾ ഇൻസ്പെക്ടർ കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. സലാം മൈതാനി ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ലഹരി നിർമാർജ്ജന സമിതിയുടെ മെമ്പർഷിപ് ഉദ്ഘാടനം മുസ്ലിം ലീഗ് നേതാവും സംയുക്ത ജമാഅത്ത് പ്രസിഡന്റുമായ മുബാറക്ക് ഹസൈനാർ ഹാജി, സൗദി അബൂബക്കർ ഹാജിക്ക് നൽകി നിർവഹിച്ചു. ജനമൈത്രി പൊലീസ് ഓഫീസർ പ്രദീപൻ കോതാളി, മൂസാൻ പാട്ടില്ലത്ത്, ബഷീർ വെള്ളിക്കോത്ത്, വൺഫോർ അബ്ദുൾ റഹിമാൻ, പാലക്കി കുഞ്ഞമ്മദ് ഹാജി, ഇബ്രാഹിം പാലാട്ട് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.എച്ച് മുഹമ്മദ് ഹാജി വടക്കേക്കര സ്വാഗതവും കെ.ബി കുട്ടി ഹാജി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, THUFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL