മുന്നാട്: കാസർകോട് കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മുന്നാട് പീപ്പിൾസ് കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025- 2026 അദ്ധ്യയന വർഷത്തിൽ പഠനം കഴിഞ്ഞ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങ് നടന്നു. ലൂർദ് കോളേജ് ഓഫ് സയൻസ് ടെക്നോളജിയുടെയും ലൂർദ് ആശുപത്രിയുടെയും മാനേജിംഗ് ഡയറക്ടർ ഡോ. ജോസഫ് ബെനാവൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. സി.കെ ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ഇ. പത്മാവതി മുഖ്യാതിഥിയായി. മലബാർ ചേമ്പർ ഓഫ് കോമേഴ്‌സ് ഉത്തര മലബാർ റീജണൽ പ്രസിഡന്റ് എ.കെ ശ്യാം പ്രസാദ്, കെ.സി.ഇ.എസ് ഭരണസമിതി അംഗങ്ങളായ എം. ലതിക, കെ.വി സജിത് സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി ഇ.കെ രാജേഷ് സ്വാഗതവും ഡയറക്ടർ പായം വിജയൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |