കാഞ്ഞങ്ങാട്: കെ.ജി.ഒ.എ തേജസ്വിനി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. സന്തോഷ് ട്രോഫി താരം കെ.പി രാഹുൽ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ ടീമും, പി.ഡബ്ല്യു.ഡി, ഇറിഗേഷൻ വകുപ്പ് ജീവനക്കാരുടെ ടീമും തമ്മിലായിരുന്നു മത്സരം. സാംസ്കാരിക വേദി പ്രസിഡന്റ് രമേശൻ കോളിക്കര അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം കെ.വി ഷിജിത്ത്, ജില്ലാ സെക്രട്ടറി മധു കരിമ്പിൽ, ജില്ലാ പ്രസിഡന്റ് ഡോക്ടർ സി.എസ് സുമേഷ്, വൈശാഖ് ബാലൻ, പി. ജയരാജൻ, കെ. സജിത്കുമാർ, സി. ബിജു, കെ. ജയദീപ്കുമാർ, ബി. സുരേന്ദ്രൻ, കെ. രമാവതി, ടി. ഗോപാലൻ, കുമാരൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ജില്ലാ വനിത കമ്മറ്റി അംഗം കെ. അനിത, കെ.വി ഹരിത എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |