പിലിക്കോട്: യോഗ അസോസിയേഷൻ ഓഫ് കേരള അഫിലിയേറ്റഡ് ടു കേരള സ്പോർട്‌സ് കൗൺസിൽ നടത്തുന്ന പതിനൊന്നാമത് സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ്പ് ജൂലായ് 31, ആഗസ്റ്റ് 1, 2, 3 തീയതികളിൽ കരക്കേക്കാവ് ഓഡിറ്റോറിയത്തിൽ നടക്കുന്നതിന്റെ മുന്നോടിയായി സംഘാടക സമിതി ഓഫീസ് തുറന്നു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം മീനാകുമാരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി ചന്ദ്രമതി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.കെ ഹരിദാസ്, എൻ. രവീന്ദ്രൻ, കെ. ഹേമാംബിക, വി.എം കുമാരൻ, ഡോ. വി.പി.പി മുസ്തഫ, എം.വി നാരായണൻ, വി. മധുസൂദനൻ, പി.വി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ.വി. ഗണേഷ് സ്വാഗതവും കെ.പി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |