തൃക്കരിപ്പൂർ: പെൻഷൻ പരിഷ്‌കരണ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് കെ.എസ്.എസ്.പി.യു തൃക്കരിപ്പൂർ നോർത്ത് യൂണിറ്റ് കൺവെൻഷൻ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി.സി പ്രസന്ന ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.പി വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി. ശ്രീധരൻ പുതിയ അംഗങ്ങളെ സംഘടനയിലേക്ക് സ്വാഗതം ചെയ്തു. രാഷ്ട്രപതിക്ക് കൊടുക്കുവാനുള്ള ഭീമ ഹരജി ബ്ലോക്ക് പ്രസിഡന്റ് വി.കെ സുരേന്ദ്രൻ ഏറ്റുവാങ്ങി. മുതിർന്ന അംഗങ്ങളെ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഇ.വി ദാമോദരൻ ആദരിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ മെമ്പർമാരുടെ കുട്ടികളെ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാഘവൻ ഈയ്യക്കാട് ഉപഹാരം നൽകി അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി കെ.വി രമേശൻ സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി കെ. തമ്പായി ടീച്ചർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |