തൃക്കരിപ്പൂർ: ഹെവൻസ് പ്രീ സ്കൂളും തൃക്കരിപ്പൂർ റോട്ടറിയും സംയുക്തമായി സംഘടിപ്പിച്ച 'അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം' എന്ന വിഷയത്തിലുള്ള ബോധവത്കരണ ക്ലാസ് ശിശുരോഗ വിദഗ്ദ്ധൻ ഡോ. കെ. സുധാകരൻ നയിച്ചു. കുട്ടികളുടെ ആരോഗ്യ സംരക്ഷണം, രോഗപ്രതിരോധം, ശുചിത്വശീലങ്ങൾ, മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ അദ്ദേഹം സമഗ്രമായി വിശദീകരിച്ചു. സ്കൂൾ ഡയറക്ടർ റസീന ഉമർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് എൻ.കെ.പി ശാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. റോട്ടറി വൈസ് പ്രസിഡന്റ് സി. ഷൗക്കത്ത്, എം. സുലൈമാൻ എന്നിവർ സംസാരിച്ചു. യു.പി ദാവൂദ് ഡോ. സുധാകരനെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രിൻസിപ്പൽ മിസിരിയ സ്വാഗതവും ഐ.സി.സി. വൈസ് പ്രസിഡന്റ് യു.പി. മുഹമ്മദലി നന്ദിയും പറഞ്ഞു. ഐ.സി.സി പ്രസിഡന്റ് മജീദ് നരിക്കോടൻ, ഏരിയ സെക്രട്ടറി എം.ടി.പി മുസ്തഫ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |