SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.12 AM IST

റെഡ് ബ്രിഗേഡ് പ്രവർത്തനോദ്ഘാടനം

red
റെഡ് ബ്രിഗേഡ് ജില്ലാതല പ്രവർത്തനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാമു ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: റെഡ് ബ്രിഗേഡ് പ്രവർത്തനം ആരംഭിച്ചു. ജില്ലാതല പ്രവർത്തനോദ്ഘാടനം കേരള ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാമു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ടി കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പുഴയിൽ വീണ വിദ്യാർത്ഥിയെ രക്ഷിച്ച റെഡ് ബ്രിഗേഡ് അംഗം അഖിലിനെ കാഞ്ഞങ്ങാട് നഗരസഭാ അധികൃതർ വി.വി രമേശൻ ആദരിച്ചു. ഫെഡറേഷൻ ഭാരവാഹികളായ ടി.ആർ സോമൻ, കെ.എസ്.ഐ രാജഗോപാൽ, സംസ്ഥാന കമ്മിറ്റി അംഗം എ.ഇ സെബാസ്റ്റ്യൻ, ടി.വി ജയചന്ദ്രൻ, പി.എൻ ബിനീഷ് എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. മോഹനൻ സ്വാഗതം പറഞ്ഞു. 200 യുവാക്കളാണ് നിലവിൽ ബ്രിഗേഡിൽ അംഗങ്ങളായിട്ടുള്ളത്. ഇവർക്ക് ആവശ്യമായ പരിശീലനവും നൽകി കഴിഞ്ഞു. റെഡ് ബ്രിഗേഡ് ജില്ലാതല പ്രവർത്തനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാമു ഉദ്ഘാടനം ചെയ്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, RED CROS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL