SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.56 AM IST

ശതാബ്ദി ആഘോഷ സംഘാടക സമിതി

school
സംഘാടക സമിതി രൂപീകരണ കൺവെൻഷൻ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുല്ല ഉദ്ഘാടനം ചെയ്യുന്നു.

തൃക്കരിപ്പൂർ: നൂറ്റാണ്ടിന്റെ നിറവിലെത്തിയ ഒളവറ സങ്കേത ജി.യു.പി സ്‌കൂളിൽ ഒരു വർഷം നീളുന്ന വിപുലമായ ആഘോഷ പരിപാടികൾ നടത്തുന്നതിനുള്ള സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ കൺവെൻഷൻ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.വി അനിത അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ കെ.വി ജയരാജൻ, സി. ബാലൻ, ടി.വി പ്രഭാകരൻ, പി.ടി.എ പ്രസിഡന്റ് കെ.പി സജിത്ത്, മദർ പി.ടി.എ പ്രസിഡന്റ് എം. റൈസ, പി. സനീപ് കുമാർ, കെ.വി നളിനി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.വി വിജയൻ (ചെയർമാൻ), സി. ബാലൻ, ടി.വി പ്രഭാകരൻ (വൈസ് ചെയർമാൻ), കെ.വി ജയരാജൻ (ജനറൽ കൺവീനർ), ടി.വി ഷിബിൻ, എ. വിജയൻ (കൺവീനർ), പി.പി ശശിധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL