കാസർകോട്: പതിനഞ്ചാം നൂറ്റാണ്ടിൽ കാശിയിൽ ജീവിച്ചിരുന്ന ഭക്തകവിയും സാമൂഹിക പരിഷ്കർത്താവുമായ സന്ത് രവിദാസിന്റെ 650-ാം ജന്മവാർഷികം ദേശീയതലത്തിൽ വിപുലമായി ആചരിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റി ഡോ. ശ്യാമപ്രസാദ് മുഖർജി മന്ദിരത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ സുനിൽ, മനുലാൽ മേലത്ത്, ജില്ലാ സെക്രട്ടറി പ്രമീള മജൽ, ജില്ലാ കമ്മിറ്റി അംഗം രവീന്ദ്ര പൂജാരി, കാസർകോട് മണ്ഡലം ട്രഷറർ കെ.ആർ ഹരീഷ്, മണ്ഡലം സെക്രട്ടറി ദിവ്യ, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിത ആർ. നായിക്, മഹിളാ മോർച്ച കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി ശ്രീവിദ്യ, മണ്ഡലം സെക്രട്ടറി അശ്വിത, കെ. ലീല, ജി. മനോഹരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |