കാസർകോട്: ജനശ്രീ സുസ്ഥിര വികസന മിഷൻ ജില്ലാ ക്യാമ്പ് ആഗസ്റ്റ് 7, 8 തീയതികളിലായി പൊയിനാച്ചി രാജ് പാലസ് ഓഡിറ്റോറിയത്തിൽ നടത്തുവാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 7ന് സംസ്ഥാനജില്ലാ സമിതി അംഗങ്ങളുടെയും ബ്ലോക്ക് യൂണിയൻ ഭാരവാഹികളുടെയും നേതൃയോഗം ചേരും. 8ന് നടക്കുന്ന ജില്ലാ ക്യാമ്പിൽ സംസ്ഥാന, ജില്ലാ നേതാക്കളും ജനശ്രീ സംഘത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുക്കും. ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. രാജീവൻ നമ്പ്യാർ, ജില്ലാ ട്രഷറർ സുധർമ്മ, സംസ്ഥാന സമിതി അംഗം കെ. ചന്തുകുട്ടി പൊഴുതല, ജില്ലാ സമിതി അംഗങ്ങളായ എ.കെ ശശിധരൻ, വി.കെ കരുണാകരൻ നായർ, സി. അശോക് കുമാർ, ജോഷി തെങ്ങുംപള്ളിൽ, സി. ഭാസ്‌കരൻ നായർ ചെറുവത്തൂർ, സീതാരാമമല്ലം, സി.എച്ച് വിജയൻ, എം. പുരുഷോത്തമൻ നായർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |