പുല്ലൂർ: പുരോഗമന കലാസാഹിത്യസംഘം ചാലിങ്കാൽ യൂണിയന്റെ നേതൃത്വത്തിൽ ഉദയനഗർ ഐ.എം.എസ് ക്ലബ്ബിൽ സാംസ്കാരിക സംഗമം ജില്ലാ സെക്രട്ടറി രവീന്ദ്രൻ കൊടക്കാട് ഉദ്ഘാടനം ചെയ്തു. ടി.കെ പ്രഭാകരൻ അദ്ധ്യക്ഷനായി. ബിനു പെരളം, കെ.എം സുധാകരൻ, സി പ്രഭാകരൻ, കോർഡിനേറ്റർ വിജയൻ പൊള്ളക്കട, പ്രസാദ് കളവയൽ, ഗംഗാധരൻ, ശ്രീധരൻ തടത്തിൽ, ചന്ദ്രൻ, അനിൽ പുളിക്കൽ, പുഷ്പലേഖാ വിജയൻ, വിജയൻ ചാലിങ്കാൽ, രഘുപണിക്കർ എന്നിവർ സംസാരിച്ചു. സാംസ്കാരിക സംഗമത്തിൽ സർഗ്ഗ പ്രതിഭകളായ ഷിജിൽ പണിക്കർ, രശ്മി ശ്രീജിത്, സുരേന്ദ്രൻ, വിനു ചാരുത, സതീശൻ പൊള്ളക്കട, സുരാജ് പൊങ്കടത്ത്, ശ്രീജയ പൊള്ളക്കട, പ്രിയ കൊടവലം, അജയ് പ്രസീത്, ജയചന്ദ്രൻ കോട്ടക്കൊച്ചി, ബീന മധു, അജയൻ ചാലിങ്കാൽ, സരസ്വതി കൊടവലം എന്നിവർ പങ്കെടുത്തു. യൂണിറ്റ് ഭാരവാഹികൾ: ടി.കെ. പ്രഭാകരൻ (പ്രസിഡന്റ്), പ്രസാദ് കളവയൽ (സെക്രട്ടറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |