SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.08 AM IST

ഉദുമയിൽ പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിച്ച് യു.ഡി.എഫ്

1
ചന്ദ്രൻ നാലാംവാതുക്കൽ

ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ ചന്ദ്രൻ നാലാംവാതുക്കൽ വിജയിച്ചു. എൽ.ഡി.എഫിലെ പി.വി രാജേന്ദ്രനെ 11നെതിരെ 12 വോട്ടുകൾക്കാണ് ചന്ദ്രൻ പരാജയപ്പെടുത്തിയത്. 23 അംഗങ്ങളുള്ള പഞ്ചായത്തിൽ യു.ഡി.എഫിന് 12 അംഗങ്ങളും എൽ.ഡി.എഫിന് 11 അംഗങ്ങളുമാണുള്ളത്.

കഴിഞ്ഞമാസം യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് എൽ.ഡി.എഫിലെ പി.വി. രാജേന്ദ്രൻ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞിരുന്നു. ഇതേ തുടർന്നാണ് തിങ്കളാഴ്ച പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ യോഗം ചേർന്നത്. കഴിഞ്ഞ ഡിസംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ പ്രസിഡന്റ് സ്ഥാനാർത്ഥി ചന്ദ്രന്റെ വോട്ട് സാങ്കേതിക കാരണത്താൽ അസാധുവായതിനെ തുടർന്ന് മത്സരം സമനിലയിലായി. നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫിന് പ്രസിഡന്റ് പദവി ലഭിച്ചത്. പ്രസിഡന്റായ ചന്ദ്രനെ ആനയിച്ച് യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL