SignIn
Kerala Kaumudi Online
Thursday, 06 August 2026 1.42 AM IST

കർഷക സംഘം ചരിത്ര സെമിനാർ

karshaka
കർഷക സംഘം ചരിത്ര സെമിനാർ കെ.ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ആഗസ്റ്റ് 12,13 തീയതികളിൽ ചെറുവത്തൂരിൽ നടക്കുന്ന കേരള കർഷകസംഘം കാസർകോട് ജില്ലാ സമ്മേളനത്തിനു മുന്നോടിയായി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവസാനവട്ട ചരിത്ര സെമിനാർ സംഘടിപ്പിച്ചു. മലബാർ കർഷക സമരങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമായ കെ.ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ശിവജി വെള്ളിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ. കുഞ്ഞിരാമൻ, ജില്ലാ വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ, ഏരിയ സെക്രട്ടറി പി. രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം കെ.വി സുരേന്ദ്രൻ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം എം. പൊക്ലൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ മനോജ് കാരക്കുഴി സ്വാഗതം പറഞ്ഞു. നിരവധി സമരങ്ങളിൽ പങ്കാളികളായവരടക്കം പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KARSHAKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL