തൃക്കരിപ്പൂർ: ഒളവറ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എസ്. ജാനകി അനുസ്മരണവും ഗാനസന്ധ്യയും പ്രശസ്ത സംഗീത സംവിധായകൻ പി. സുദർശൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ ദിന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി. റിട്ട. ഹെഡ്മാസ്റ്റർ കാരള കുഞ്ഞിക്കണ്ണൻ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി വിജയൻ അദ്ധ്യക്ഷനായി. മുൻ പ്രസിഡന്റ് എം. നാരായണൻ സുദർശനെ പൊന്നാട നൽകി സ്വീകരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി സി. ദാമോദരൻ, വനിതാ വേദി കൺവീനർ ആശാ പവിത്രൻ, ലൈബ്രേറിയൻ കെ. സജിന തുടങ്ങിയവർ പ്രസംഗിച്ചു. ടി. സാന്ദ്ര ക്വിസ് മത്സരം നിയന്ത്രിച്ചു. തുടർന്ന് പി.പി. ശശിധരന്റെ നേതൃത്വത്തിൽ ഗാനസന്ധ്യയും നടന്നു. കടിയാൻ പ്രഭാകരൻ, ടി.വി രവി, കെ. പത്മനാഭൻ, ഷിബ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |