SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.42 AM IST

വിജയശ്രീ സംഗമം അനുമോദനം

vijaya
വിജയശ്രീ സംഗമം ഡോ. സി. ബാലൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: എസ്.എസ്.എൽ.സി, പ്ലസ് ടു, സി.എം കിഡ്‌സ് പരീക്ഷകൾ പാസായ മുഴുവൻ കുട്ടികളെയും പിഎച്ച്.ഡി നേടിയ എം. ഭവിഷ, ചന്ദന ചന്ദ്രൻ, ശ്രീജിത്ത് മേലത്ത് എന്നിവരെയും വിജയശ്രീ സംഗമത്തിൽ അനുമോദിച്ചു. പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ചരിത്രകാരൻ ഡോ. സി. ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ രാധിക, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എം.പി ജയശ്രീ, പള്ളിക്കര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി. പ്രഭാകരൻ, വാർഡ് മെമ്പർ പി. കുഞ്ഞിരാമൻ, ഹെഡ്‌മാസ്റ്റർ കെ. ശങ്കരൻ, പി.കെ അമ്പാടി സംസാരിച്ചു. ഇ. രാമനാഥൻ ഡോ. സി. ബാലനെ പൊന്നാട അണിയിച്ച് ആദരിച്ചു. പി. ശ്രീധരൻ ചെറൂട്ട അദ്ധ്യക്ഷത വഹിച്ചു. ഇ. രാമനാഥൻ സ്വാഗതവും അശോകൻ രചന നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ANUMODANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL