SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

മയക്കുമരുന്ന് വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം

mayakk
മയക്കുമരുന്ന് വരുദ്ധ കാമ്പയിൻ ജില്ലാ പൊലീസ് മേധാവി പി. നിധിൻരാജ് ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: ഹൗസ് ബോട്ട് ഉടമകളുടെ കൂട്ടായ്മയായ കാസർകോട് ജില്ലാ ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച മയക്കുമരുന്ന് വരുദ്ധ കാമ്പയിൻ ജില്ലാ പൊലീസ് മേധാവി പി. നിധിൻരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ.കെ കമ്മത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നസീബ്, ഡി.ടി.പി.സി. കാസർകോട് സെക്രട്ടറി ജിജേഷ് കുമാർ, ബി.ആർ.ഡി.സി. ജനറൽ മാനേജർ രവീന്ദ്രൻ, പോർട്ട് കൺസർവേറ്റർ സജീവൻ, അസോസിയേഷൻ സെക്രട്ടറി പ്രമോദ് കൈപ്പട്ടിൽ എന്നിവർ സംസാരിച്ചു. ജില്ലയിലെ ഹൗസ് ബോട്ട് മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുകയും ടൂറിസം മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ രൂപീകരിച്ചിരിക്കുന്നത്. ഹൗസ് ബോട്ട് ഉടമകളുടെ വിവിധ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് അസോസിയേഷൻ കൂട്ടായ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CAMPAIGN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL