കാഞ്ഞങ്ങാട്: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠന ക്ലാസ് നടത്തി. സംഘടന, വർഗ്ഗീയതയും സ്ത്രീകളും തുടങ്ങിയ വിഷയങ്ങളിലായിരുന്നു ക്ലാസ്സ്. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസായ മേലാങ്കോട്ട് എ.കെ.ജി മന്ദിരത്തിൽ പഠന ക്ലാസ്സ് ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ഇ. പത്മാവതി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. സെറീന സലിം ക്ലാസ് കൈകാര്യം ചെയ്തു. അസോസിയേഷൻ ഏരിയ പ്രസിഡന്റ് പി.എ ശകുന്തള അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സുനു ഗംഗാധരൻ, ജില്ലാകമ്മറ്റി അംഗങ്ങളായ ദേവീ രവീന്ദ്രൻ, അഡ്വ. ബിന്ദു എന്നിവർ സംസാരിച്ചു ഏരിയ സെക്രട്ടറി കെ.വി സുജാത സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |