SignIn
Kerala Kaumudi Online
Monday, 07 September 2026 12.46 AM IST

വയനാട്ട്കുലവൻ തെയ്യം കെട്ട്: ആഘോഷ കമ്മിറ്റിയായി

commi
ആഘോഷ കമ്മിറ്റി രൂപീകരണയോഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അടോട്ട് പുതിയപുര തറവാട് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് ഏപ്രിൽ 5 മുതൽ 8 വരെ നടക്കുന്ന തെയ്യംകെട്ട് മഹോത്സവം വിജയിപ്പിക്കുന്നതിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു. അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ആഘോഷ കമ്മിറ്റി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി. ടി. ഉത്തംദാസ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻ മൂലക്കണ്ടം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി. കുഞ്ഞാമിന, ശ്രീവിദ്യ, എം.വി രാഘവൻ, കെ. ഷിജി, പി.വി സുരേഷ്, രവീന്ദ്രൻ മാവുങ്കാൽ, എ. തമ്പാൻ, നാരായണൻ ചൂരിത്തോട് സംസാരിച്ചു. എം.വി. നാരായണൻ കൊളവയൽ സ്വാഗതവും പി. സജിത് കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മടത്തനാട്ട് രാജൻ (ചെയർമാൻ), എം.വി നാരായണൻ (ജനറൽ കൺവീനർ), പി. സജിത് കുമാർ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, THEYYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL