പാണത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റ് സംഘടിപ്പിച്ച, ഓണാഘോഷവും കുടുംബ
സംഗമവും ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. വിവിധ കലാ-കായിക മത്സരയിനങ്ങൾ പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥിയായി ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ സജിയും ജില്ലാ സെക്രട്ടറി കെ. അഷ്‌റഫും പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് പി.എൻ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ ജെയിംസ്, വാർഡ് മെമ്പർമാരായ ഷിബു മൈലാട്ടി, റീന തോമസ്, ഹെഡ് ലോഡ് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എ.ഇ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി കെ.ജി സജിമോൻ സ്വാഗതവും ട്രഷറർ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |