
മുംബയ്: ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 37കാരിയായ പൂനം 2009 മുതൽ 2021 വരെയുള്ള കാലയളവിൽ ഇന്ത്യയ്ക്ക് വേണ്ടി നാലുടെസ്റ്റുകളും 73 ഏകദിനങ്ങളും 35 ട്വന്റി-20കളും കളിച്ചിട്ടുണ്ട്.
ബാറ്ററായ പൂനം ഏകദിനത്തിൽ 2299 റൺസും ട്വന്റി-20യിൽ 719 റൺസും ടെസ്റ്റിൽ 264 റൺസും നേടിയിട്ടുണ്ട്. ഏകദിനത്തിൽ മൂന്ന് സെഞ്ച്വറികളും ടെസ്റ്റിൽ ഒരു സെഞ്ച്വറിയും നേടി. 2017ൽ ഇന്ത്യ ഫൈനലിൽ വരെയെത്തിയ ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന താരമാണ് പൂനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |