SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.00 AM IST

ശ്രീ വനദുർഗ ക്ഷേത്രം പുനർനിർമാണ കമ്മിറ്റി

temple
പുനർനിർമ്മാണ കമ്മിറ്റി യോഗം തന്ത്രി എടമന ഈശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: അടോട്ട് ശ്രീ വനദുർഗ്ഗാ ക്ഷേത്ര പുനർനിർമ്മാണ കമ്മിറ്റി യോഗം ക്ഷേത്രാങ്കണത്തിൽ തന്ത്രി എടമന ഈശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര പ്രസിഡന്റ് കുന്നത്ത് നാരായണൻ അദ്ധ്യക്ഷനായി. അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി മുഖ്യാതിഥിയായി. കെ. വേണുഗോപാലൻ നമ്പ്യാർ, എം. കുഞ്ഞിരാമൻ നമ്പ്യാർ, കേവീസ് ബാലകൃഷ്ണൻ, കൊപ്പൽ ചന്ദ്രശേഖരൻ, പി. ദിവാകരൻ നായർ, കുഞ്ഞിക്കണ്ണൻ കേളോത്ത്, സി.പി. ഉണ്ണികൃഷ്ണൻ, രാമകൃഷ്ണൻ ആയമ്പാറ, കുഞ്ഞിക്കേളു നമ്പ്യാർ സംസാരിച്ചു. സെക്രട്ടറി പി. മോഹൻദാസ് സ്വാഗതവും വി. രാമചന്ദ്രൻ വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഗോകുലം ഗോപാലൻ (ചെയർമാൻ), പി. ബാലകൃഷ്ണൻ (വർക്കിംഗ് ചെയർമാൻ), കെവീസ് ബാലകൃഷ്ണൻ (വൈസ് ചെയർമാൻ), ആർ. ബൽരാജ് (ജനറൽ കൺവീന‌ർ), വി. മുരളീധരൻ, വിശാഖ് (കൺവീനർ), രാമകൃഷ്ണൻ ആയമ്പാറ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL