കാഞ്ഞങ്ങാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, പൊതുജനാരോഗ്യ മേഖല സംരക്ഷിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, മാനദണ്ഡ വിരുദ്ധ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക, എട്ടു മണിക്കൂർ ജോലി എല്ലാ ആശുപത്രികളിലും നടപ്പിലാക്കുക, താത്കാലിക ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി. മണിമോഹൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.വി അനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.വി പവിത്രൻ സംസാരിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.പി അമ്പിളി സ്വാഗതവും പ്രസീന നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |