SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.51 AM IST

വിദ്യാർത്ഥികൾക്ക് അനുമോദനം

anumodanam
അനുമോദനം ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ജില്ലാ സഹകരണ സംഘത്തിന്റെ 2025-26 വർഷത്തെ വാർഷിക ജനറൽ ബോഡിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും ക്യാഷ് അവാർഡ് വിതരണവും നൽകി. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് അദ്ദേഹം ഉപഹാരം നൽകി. പൊതുയോഗം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി. നാരായണൻ ഉദ്ഘാടനം ചെയ്തു. കോടതി സമുച്ഛയത്തിന്റെ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി, കെ.എൽ. മാത്യു, പി. വിനോദ് കുമാർ, സതീശൻ, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി അഡ്വ. പി. വേണുഗോപാൽ സ്വാഗതവും മാത്യു വർഗ്ഗീസ് നന്ദിയും പറഞ്ഞു. അനുമോദനം ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, STUDENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL