കാഞ്ഞങ്ങാട്: എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഗവൺമെന്റ് വി.എച്ച്.എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് നന്മമരം കാഞ്ഞങ്ങാട്ട് ചേർന്ന് 'സ്നേഹപ്പൊതി' എന്ന പേരിൽ പൊതിച്ചോറ് വിതരണം ചെയ്തു. തെരുവിൽ കഴിയുന്ന അന്തേവാസികൾക്കും നിരാലംബർക്കും വേണ്ടിയാണ് സ്നേഹപ്പൊതി ഒരുക്കിയത്. വീടുകളിൽ നിന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും കൊണ്ടുവന്ന പൊതിച്ചോറുകൾ ശേഖരിച്ച് കാഞ്ഞങ്ങാട് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്തു. കൗൺസിലർ എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആർ. മഞ്ജു, നീലേശ്വരം ക്ലസ്റ്റർ കോർഡിനേറ്റർ സമീർ സിദ്ദീഖി, അദ്ധ്യാപികമാരായ പി.പി ശ്യാമിത, സുബിതാശ്വതി, കെ. പൂജ, സിന്ധു പി. രാമൻ, വൊളണ്ടിയർമാരായ മർവാൻ മിഥിലാജ്, മുഹമ്മദ് അശ്വാക്ക്, എം. ഫഹീം, എസ്.ഐ സുഹൈൽ, ഷാരൂൺ എന്നിവർ നേതൃത്വം നൽകി. പൊതിച്ചോറ് വിതരണം കൗൺസിലർ എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |