SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

സി.പി.എം ബഹുജന സംഗമം കാരാട്ട്

cpm
സി.പി.എം

പരപ്പ: സി.പി.എം പരപ്പ ലോക്കൽ കമ്മിറ്റിയുടെ ബഹുജനസംഗമം കാരാട്ട് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ടി.എൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ പരിധിയിലെ മുൻകാല പ്രവർത്തകരായ കെ.വി നാരായണൻ കൂരാങ്കുണ്ട്, കെ. കുഞ്ഞമ്പു കാരാട്ട്, പി. ഗോപാലൻ പാറക്കടവ്, കെ. നാരായണൻ ചെമ്പൻകുന്ന്, ചിറ്റമ്മ പന്നിത്തടം, ഇരുമ്പ് പണി മേഖലയിൽ പതിറ്റാണ്ടുകൾ പിന്നിട്ട കുഞ്ഞപ്പൻ കാരാട്ട് എന്നിവരെ ആദരിച്ചു. സുനിൽ കണ്ണൻ അവതരിപ്പിച്ച നാടൻ പാട്ടും, കാരാട്ട് ബാലസംഘത്തിന്റെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. നീലേശ്വരം ഏരിയ കമ്മിറ്റി അംഗം പാറക്കോൽ രാജൻ, എ.ആർ. വിജയകുമാർ, ടി.പി തങ്കച്ചൻ, രമണി രവി, കെ.വി. നാരായണൻ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി എ.ആർ രാജു സ്വാഗതവും ഗിരീഷ് കാരാട്ട് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL