പാണത്തൂർ: ഒക്ടോബർ 7, 8, 9, 10 തീയതികളിലായി നീലേശ്വരത്ത് നടക്കുന്ന കാസർകോട് ഉപജില്ലാ കായികമത്സരത്തിൽ പങ്കെടുക്കുന്ന പാണത്തൂർ ഗവൺമെന്റ് വെൽഫെയർ ഹൈസ്കൂളിലെ മത്സരാർത്ഥികളായ വിദ്യാർത്ഥികൾക്ക് അമ്പതോളം ജേഴ്സികൾ നൽകി പാണത്തൂർ ലയൺസ് ക്ലബ്. പി.ടി.എ പ്രസിഡന്റ് ഷിനോജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാണത്തൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ സുനിൽകുമാർ ജേഴ്സികൾ വിതരണം ചെയ്തു. പ്രധാന അദ്ധ്യാപിക സിന്ധു സ്വാഗതം പറഞ്ഞു. ഫസ്റ്റ് വൈസ് പ്രസിഡന്റ് ലയൺ അജി ജോസഫ് നന്ദി പറഞ്ഞു. പാണത്തൂർ ലയൺസ് ക്ലബ് ഭാരവാഹികളായ രാമചന്ദ്ര സരളായർ, അബ്ദുൾ അസീസ്, ഷംസുദ്ദീൻ, സണ്ണി തോമസ്, സി.എം. വിനോദ്, ജിൻസ് ജോസഫ്, ലുക്മാനുൽ ഹക്കീം എന്നിവരും സ്കൂൾ പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ, മറ്റ് സഹപ്രവർത്തകർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |