കാഞ്ഞങ്ങാട്: പുരോഗമന കലാ സാഹിത്യ സംഘം അജാനൂർ യൂണിറ്റ് കൺവെൻഷൻ സമാപിച്ചു. അടോട്ട് ജോളി യൂത്ത് സെന്ററിൽ സംഘം ഏരിയ സെക്രട്ടറി വിജയൻ പൊള്ളക്കട ഉദ്ഘാടനം ചെയ്തു. എസ്. ഗോവിന്ദരാജ് അദ്ധ്യക്ഷനായി. പ്രഭാകരൻ മാസ്റ്റർ, കെ. വാസു, കെ. ദിനേശൻ, അഡ്വ. ജി. യദുനാഥൻ, വി.ടി കാർത്ത്യായനി, ശ്രീനി അടോട്ട്, കെ.സി ശ്രീവിദ്യ, ബാലകൃഷ്ണൻ പാലക്കി എന്നിവർ സംസാരിച്ചു. നയരേഖ ജില്ലാ വൈസ് പ്രസിഡന്റ് കെ.എം സുധാകരൻ അവതരിപ്പിച്ചു. എ. അനിത സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി എ. അനിത (പ്രസിഡന്റ്) എസ്. ഗോവിന്ദരാജ് (വൈസ് പ്രസിഡന്റ്), കെ.വി പ്രവീണ ടീച്ചർ (സെക്രട്ടറി), ഷിജി അഭിലാഷ് (ജോയിന്റ് സെക്രട്ടറി), അഡ്വ. ജി. യദുനാഥൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. യൂണിറ്റ് കൺവെൻഷൻ വിജയൻ പൊള്ളക്കട ഉദ്ഘാടനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |