അമ്പലത്തറ: 65-ാമത് ഹോസ്ദുർഗ്ഗ് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ അമ്പലത്തറ ഇലഞ്ഞിമരച്ചോട്ടിൽ ഗാനസദസ് സംഘടിപ്പിച്ചു. ഗായകൻ രതീഷ് കണ്ടടുക്കം ഉദ്ഘാടനം ചെയ്തു. സാംസ്കാരിക കമ്മിറ്റി ബി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി.വി രാജേഷ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ നാരായണൻ മാടിക്കൽ, ജനറൽ കൺവീനർ രാജേഷ്, പി. ജയകുമാർ, രാജേഷ് സ്കറിയ, എൻ. മനോജ്, ആതിര നാരായണൻ, മീഡിയ കമ്മിറ്റി വൈസ് പ്രസിഡന്റ് റഹ്മാൻ അമ്പലത്തറ എന്നിവർ സംസാരിച്ചു. രമ്യ, രവി കൊട്ടോടി, ശാന്തി കൃഷ്ണൻ, സരിത രാമകൃഷ്ണൻ, കെ.ടി നാരായണൻ, മനോജ് കണ്ണോത്ത്, എം. സുരേഷ് എന്നിവർ ഗാനാലാപനം നടത്തി. സാംസ്കാരിക സദസ് കമ്മിറ്റി കൺവീനർ പി. പ്രീത സ്വാഗതവും പബ്ലിസിറ്റി കൺവീനർ രാജേന്ദ്രൻ മിങ്ങോത്ത് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |