തൃക്കരിപ്പൂർ: 13 കോടി വോട്ടർമാരുടെ വോട്ടുകൾ വെട്ടി മാറ്റുക എന്ന കൊടുംപാതകം ചെയ്യാൻ ഗ്യാനേഷ് കുമാർ എന്ന ചീഫ് ഇലക്ഷൻ കമ്മിഷണർക്ക് ധൈര്യം കിട്ടിയത് ഇന്ത്യയിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെയും ഭഗത് സിംഗിന്റെയും പാരമ്പര്യം അന്യം നിന്നുപോയി എന്ന അബദ്ധധാരണ കൊണ്ടാണെന്ന് ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി. മനോജ് കുമാർ പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്ര ബോസ് സിങ്കപ്പൂരിൽ സ്ഥാപിച്ച ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള താൽക്കാലിക സർക്കാരിന്റെ എൺപത്തി മൂന്നാം വാർഷികത്തിന്റെ ഭാഗമായി ഫോർവേഡ് ബ്ലോക്ക് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി കെ.എം.കെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി സുരേഷ് കെ. നായർ അദ്ധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി, സുനിൽ മുതുവന, ഷാജു ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |