കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി കൊവ്വൽപള്ളിയിൽ നടക്കും. അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം മുഖ്യാതിഥിയാകും. കരിവെള്ളൂർ മുരളി പ്രഭാഷണം നടത്തും. നഗരസഭ ചെയർമാൻ വി.വി രമേശൻ അദ്ധ്യക്ഷത വഹിക്കും. സുറാബ്, രാജൻ കൊടക്കാട് എന്നിവർ ചേർന്ന് പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കും. എം.വി ചെറിയമ്പു - എച്ച്.കെ ദാമോദരൻ നഗറിലാണ് പുസ്തകോത്സവം. വൈകിട്ട് 5ന് വി. ശശി അനുസ്മരണ സമ്മേളനം ചേരും. 6.30ന് തിയേറ്റർ ബാവുൾ അവതരിപ്പിക്കുന്ന മാഹേന്ദ്രം നാടകം. 24ന് വൈകിട്ട് 4ന് എസ്. ജാനകി അനുസ്മരണ സമ്മേളനം ബാലകാണ്ഡം അരങ്ങേറും. നാലപ്പാടം പദ്മനാഭൻ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. 25ന് ഉച്ചയ്ക്ക് 2ന് സമാപന സമ്മേളനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |