കാഞ്ഞങ്ങാട്: അടോട്ട് പണിക്കർ വീട് തറവാട് കുടുംബ സംഗമം പ്രസിഡന്റ് കെ.ടി കരുണന്റെ അദ്ധ്യക്ഷതയിൽ അമ്പലത്തറ സബ് ഇൻസ്പെക്ടർ സവ്യസാചി ഉദ്ഘാടനം ചെയ്തു. തറവാട് കാരണവർ ജ്യോതിഷ് കുമാർ അനുഗ്രഹപ്രഭാഷണം നടത്തി. വർക്കിങ് പ്രസിഡന്റ് ടി.കെ. ബാലൻ പെരിയ, എൻജിനീയർ പവിത്രൻ ഞാണിക്കടവ്, സി.കെ ജനാർദ്ദനൻ കൊയമ്പുറം, സുധാകരൻ തീർത്ഥങ്കര, ശശി അറ്റക്കാട്ട്, അനീഷ് തൊണ്ടച്ചൻ തറവാട്ട്, ദാമോദരൻ പുല്ലൂർ, രോഹിണി അടമ്പിൽ, സതി വെള്ളിക്കോത്ത് സംസാരിച്ചു. യു.കെയിൽ നിന്ന് പിഎച്ച്.ഡി നേടിയ ആദിത്യ അശോകൻ, സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്.ഡി നേടിയ ജയേഷ് കൂട്ടേയ്ക്കാർ തുടങ്ങി വിദ്യാഭ്യാസ, കലാകായിക, മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി പ്രഭാകരൻ കല്ലൂരാവി സ്വാഗതവും ജോയിന്റ് സെക്രട്ടറി സതീശൻ ചിറക്കാൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |