SignIn
Kerala Kaumudi Online
Saturday, 24 October 2026 6.29 AM IST

മുസാബഖ സമാപനം

musa
ഇബ്രാഹിം ഹാജി ഒടയംചാൽ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിക്കുന്നു

അമ്പലത്തറ: കള്ളാർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കലാമേള മുസാബഖ സമാപിച്ചു. 297 പോയിന്റ് നേടി കള്ളാർ മിസ്ബാഹുൽ ഹുദാ മദ്രസ ചാമ്പ്യന്മാരായി. 271 പോയിന്റ് നേടി പാറപ്പള്ളി മഅദനുൽ ഉലൂം മദ്രസ രണ്ടാം സ്ഥാനവും 238 പോയിന്റ് നേടി പാണത്തൂർ മുനവ്വിറുൽ ഇസ്‌ലാം മദ്രസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെ.കെ. അബ്ദുൾ റഹിമാൻ പാണത്തൂർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.കെ. ഉമ്മർ ഹാജി കൊട്ടോടി അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഹാജി ഒടയംചാൽ മുഖ്യാതിഥിയായി. വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. കെ. അബൂബക്കർ, അബ്ദുസമദ് അഷ്റഫി കള്ളാർ, സ്വാലിഹ് വൈറ്റ് ഹൗസ്, ജലീൽ ദാരിമി പാണത്തൂർ, ഇരിയ റഷീദ് ഫൈസി തുടങ്ങിയവർ പ്രസംഗിച്ചു. കെ.എം. അബ്ദുൾ റഹിമാൻ പാറപ്പള്ളി സ്വാഗതവും ഇബ്രാഹിം നുജൂം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL