SignIn
Kerala Kaumudi Online
Thursday, 29 October 2026 5.43 AM IST

ലങ്കാടി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കരുത്തായി അഭിന

abhina
കോളേജ് ഓഫ് എൻജിനീയറിംഗ് തൃക്കരിപ്പൂരിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എ.കെ. നവീന, എം. അഭിനയ്ക്ക് ഉപഹാരം നൽകുന്നു

ചീമേനി: ഭൂട്ടാനിൽ നടന്ന ഇന്റർനാഷണൽ ലങ്കാടി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി ടീമിനെ നയിച്ച് വിജയകിരീടം ചൂടുന്നതിൽ നിർണായക പങ്കുവഹിച്ച് കോളേജ് ഓഫ് എൻജിനീയറിംഗ് തൃക്കരിപ്പൂരിലെ നാലാം വർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥിനി എം. അഭിന.

അന്താരാഷ്ട്ര വേദിയിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് രാജ്യത്തിന്റെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞത് അഭിനയുടെ കായികജീവിതത്തിലെ ശ്രദ്ധേയമായ നേട്ടമാണ്. യൂണിവേഴ്സിറ്റി തലത്തിൽ വിവിധ കായിക ഇനങ്ങളിൽ മത്സരിച്ച് സമ്മാനങ്ങൾ നേടിയിട്ടുള്ള അഭിന, കായികമികവും നേതൃപാടവവും ഒത്തുചേർന്ന നേട്ടത്തിലൂടെയാണ് സ്വന്തം കലാലയത്തിനും നാടിനും അഭിമാനമായി മാറിയത്. പിലിക്കോട് സ്വദേശിയായ കെ. ബാബുവിന്റെയും എം. രാജശ്രീയുടെയും മകളാണ് അഭിന.

പ്രതിഭയും കഠിനാധ്വാനവും അർപ്പണബോധവും കൈമുതലാക്കി അന്താരാഷ്ട്ര കായികവേദിയിൽ രാജ്യത്തെ വിജയത്തിലെത്തിച്ച അഭിനയ്ക്ക് കോളേജിൽ ഊഷ്മള സ്വീകരണം നൽകി. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എ.കെ. നവീന, അഭിനയ്ക്ക് ഉപഹാരം നൽകി. കായികാദ്ധ്യാപകൻ രാകേഷ് കൃഷ്ണൻ സ്വാഗതം പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നാരായണൻകുട്ടി, വകുപ്പ് മേധാവികളായ വി.വി. മഹേഷ്, ഡി.കെ. സുജിത്, ടി.വി. ഷൈനി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL