കാഞ്ഞങ്ങാട്: നിർമ്മാണ തൊഴിലാളികളുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കാലതാമസമില്ലാതെ വിതരണം ചെയ്യുക, ക്ഷേമനിധി ബോർഡിന്റെ സാമ്പത്തിക ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. മാന്തോപ്പ് മൈതാനിയിൽനിന്ന് ആരംഭിച്ച പ്രകടനം ക്ഷേമനിധി ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് പി. മണിമോഹൻ ഉദ്ഘാടനം ചെയ്തു. പി. വിജയൻ നീലേശ്വരം അദ്ധ്യക്ഷത വഹിച്ചു. പി. കൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ ടി. നാരായണൻ, എം.വി. സുകുമാരൻ, കെ.കെ. കൃഷ്ണൻ, എൻ. അനിൽകുമാർ, പി. ദാമോദരൻ, പി. രവീന്ദ്രൻ, കെ. ശശി രാവണീശ്വരം ഇ.വി സുജാത കെ.പി ഗീത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |