SignIn
Kerala Kaumudi Online
Friday, 16 October 2026 7.30 PM IST

രാജ്യതലസ്ഥാനം സംഘർഷഭരിതം; അഭിജീത് ദീപ്‌കെയ്‌ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയിൽ

READ ENGLISH VERSION
neha-abhijeeth-
നേഹ ബോറ, അഭിജീത് ദിപ്കെ

ന്യൂഡൽഹി: തിരംഗ മാർച്ചിന് തൊട്ടുമുമ്പ് എഐഎസ്എ പ്രസിഡന്റ് നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ചിന് മുന്നോടിയായാണ് പൊലീസ് നടപടി. സിജെപി അദ്ധ്യക്ഷൻ അഭിജീത് ദിപ്‌കെയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് നേഹ ബോറയ്‌ക്കെതിരെയും നടപടിയുണ്ടായത്.

കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിലേക്കും ജന്തർ മന്ദറിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാൻ നീക്കമുണ്ടായിരുന്ന സാഹചര്യത്തിൽ മേഖലയിൽ കനത്ത പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസ് വിലക്ക് മറികടന്ന് പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നാണ് സിജെപിയുടെ നിലപാട്. പ്രതിഷേധത്തിൽ ആം ആദ്മി പാർട്ടി (എഎപി) പ്രവർത്തകരും ഇടത് സംഘടനകളും പങ്കുചേർന്നിട്ടുണ്ട്. ദേശീയപതാകയേന്തിയാണ് സിജെപി പ്രവർത്തകർ മാർച്ചിനെത്തിയത്.

നേഹ ബോറയുൾപ്പെടെ വിവിധ സംഘടനകളുടെ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. പ്രതിഷേധം ശക്തമായതോടെ കൊണാട്ട് പ്ലേസിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പൊലീസ് നടപടിയുടെയും കസ്റ്റഡിയിലെടുത്ത നേതാക്കളുടെയും തുടർനടപടികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

English Summary

Delhi Police detained AISHE President Neha Bora and CJPS President Abhijeet Dipke in New Delhi ahead of a "Tiranga March." The march, called by CJPS, demands Chief Election Commissioner Gyanesh Kumar's resignation. Several other leaders and activists were also taken into custody. Heavy police deployment and tension were reported in Connaught Place as protests, joined by AAP and left-wing groups, continued despite police warnings.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEHA BORA, LATESTNEWS, ABHIJITH DIPKE, TIRANGA MARCH, DELHI POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360