
ന്യൂഡൽഹി : സി.ജെ.പിയുടെ തിരംഗ മാർച്ചിന്റെ പശ്ചാത്തലത്തിൽ കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ പ്രതിഷേധവുമായി എത്തിയ വിവിധ സംഘടനകളിൽപ്പെട്ട പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നു. സംഘമായി നിൽക്കുന്ന പ്രവർത്തകരെ സ്ഥലത്ത് നിന്ന് നീക്കാനാണ് പൊലീസിന്റെ ശ്രമം. 150ഓളം പ്രതിഷേധക്കാരെയാണ് കസ്റ്റഡിയിലെടുത്ത്. സമരക്കാരെ സ്ഥലത്ത് നിന്ന് നീക്കി സമാധാനം പുനഃസ്ഥാപിക്കാനാണ് പൊലീസ് നീക്കം, അതേസമയം ഇടതു സംഘടനകൾ ഇന്നത്തെ പ്രതിഷേധം അവസാനിപ്പിച്ചു. നാളെയും സെൻട്രൽ പാർക്കിലേക്ക് മാർച്ച് നടത്തുമെന്ന് ഇടതുനേതാക്കൾ അറിയിച്ചു.
നേരത്തെ വൈകിട്ട് അഞ്ചിന് തിരംഗ മാർച്ച് ആരംഭിക്കുന്നതിന് മുൻപ് തന്നെ സി.ജെ,പി സ്ഥാപകൻ അഭിജിത് ദിപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു, പിന്നാലെ ഐസ നേതാവ് നേഹ ബോറയെയും കസ്റ്റഡിയിലെടുത്തു, സി.ജെ.പി പ്രവർത്തകർക്കൊപ്പം ആംആദ്മി പ്രവർത്തകരും ഇടതുനേതാക്കളും കൊണാട്ട് പ്ലേസിലേക്ക് നീങ്ങി. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |