തളിപ്പറമ്പ്: പട്ടുവം ഗ്രാമപഞ്ചായത്ത് വി ബി ജി റാംജി പദ്ധതിയുടെ'വികസിത് ഗ്രാമ പഞ്ചായത്ത്'' പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു. മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായകെ.കെ സൈഫുദ്ദീൻ, അനഘ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വി ബി ജി റാംജി പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയർ എം. ശബ്ന, ഓവർസിയർ നിലീന എന്നിവർ ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി.സി ശ്രീജിത്ത് കുമാർ സ്വാഗതവും ഡാറ്റാ എൻട്രി ഓപ്പറേറ്റർ ബീന മാത്യു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |