SignIn
Kerala Kaumudi Online
Monday, 02 November 2026 5.12 AM IST

പുനഃപ്രതിഷ്ഠാ ബ്രഹ്മകലശം ആഘോഷ കമ്മിറ്റി

commi
ഭക്തജന സംഗമം കെ. നീലകണ്ഠൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പെരിയ: ആയമ്പാറ മഹാവിഷ്‌ണുക്ഷേത്രം പുനഃപതിഷ്ഠ ബ്രഹ്മകലശോത്സവം ഫെബ്രുവരി 13 മുതൽ 21 വരെ നടക്കും. ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രത്തിൽ നടന്ന ഭക്തജന സംഗമം കെ. നീലകണ്ഠൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കേശവൻ അഞ്ഞനംതൊടിത്തായർ അദ്ധ്യക്ഷനായി. അരവത്ത് പത്മനാഭ തന്ത്രി ഭദ്രദീപം കൊളുത്തി. പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ബാബുരാജ്, ബ്ലോക്ക്പഞ്ചായത്ത് അംഗം സിന്ധു പത്മനാഭൻ, ഷാഫി കുണിയ, സി. ശോഭന, കെ. ഗംഗാധരൻ, കെ. ഹരിശാന്ത്, ടി.വി രാമകൃഷ്ണൻ, കെ. നാരായണൻ, സജിത്ത് തോക്കാനം വീട് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കുഞ്ഞിരാമൻ ആകാശ് (ചെയർമാൻ), എം. നാരായണൻ കാപ്യവീട് (ജനറൽ കൺവീനർ), സനൽകുമാർ ഉരുളം കോടി ഇല്ലം (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL