SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

ചിത്രരചന പുരസ്കാര വിതരണം

kadappakkada

കൊല്ലം: കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സ്ഥാപകൻ എ.നാരായണൻ മേസ്തിരിയുടെ സ്മരണാർത്ഥം ക്ഷേത്രട്രസ്റ്റ് ഏർപ്പെടുത്തിയ ചിത്രരചന മത്സര വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ഫലകവും പ്രശസ്തിപത്രവും സാമ്പത്തിക സഹായവും അടങ്ങുന്ന പുരസ്കാരങ്ങൾ നാരായണ കലാമണ്ഡപത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് രക്ഷാധികാരി സുഭാഷ് ഗോപി അവാർഡുകൾ വിതരണം ചെയ്തു. സീനിയർ വിഭാഗത്തിൽ അനന്യ.എസ്.സുബാഷ്, നിള രഞ്ജിത്തും ജൂനിയർ വിഭാഗത്തിൽ ശ്രീദ ദത്ത്, സാവൻ സുഗുണൻ, അമിതരാജ്, എന്നിവരും പ്രത്യേക ജൂറി പുരസ്ക്കാരത്തിന് ഹരീഷ് കല്ലുവാതുക്കലും അർഹരായി. ട്രസ്റ്റ് അംഗങ്ങളായ ആമ്പാടി ജഗന്നാഥ്, സുജു, ജഗദീഷ് പ്രസാദ്, അഖിലേഷ്, ശ്രീജിത്ത്, റെജി, പ്രഭീൻ കുമാർ, നവീൻ, അനൂപ്, പ്രവീൺ അനിൽ, കാരുവള്ളി അശോകൻ, ലാൽ പണ്ടാല, അതുൽകൃഷ്ണ, രാജീവ് ഭാസ്കരൻ കൗൺസിലർ കൃപ വിനോദ്, സീരിയൽ നടൻ കുമാർ കൊല്ലം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL