SignIn
Kerala Kaumudi Online
Wednesday, 22 July 2026 12.04 PM IST

കുന്നത്തൂർ യൂണിയൻ 5-ാമത് മേഖലാ സമ്മേളനം

kunnathoor-
എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ 5-ാമത് മേഖലാ സമ്മേളനം യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയന്റെ അഞ്ചാമത് മേഖലാ സമ്മേളനം ഡോ.പൽപ്പു മെമ്മോറിയൽ ഹാളിൽ നടന്നു. ഇടയ്ക്കാട്,അമ്പലത്തുംഭാഗം, കുന്നുവിള, മുതുപിലാക്കാട്, ശാസ്താംകോട്ട,പനപ്പെട്ടി,ഇഞ്ചക്കാട്, തൃക്കുന്നപ്പുഴ വടക്ക് എന്നീ ശാഖകളുടെ സംയുക്ത സമ്മേളനമാണ് സംഘടിപ്പിച്ചത്.യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ അഡ്വ.സുഭാഷ് ചന്ദ്രബാബു സ്വാഗതം പറഞ്ഞു. യൂണിയൻ ഡയറക്ട് ബോർഡ് അംഗങ്ങളായ അഡ്വ.സുധാകരൻ, ബേബികുമാർ, യൂണിയൻ കൗൺസിലർ നെടിയവിള സജീവൻ,പഞ്ചായത്ത് കമ്മിറ്റി അംഗം സുഗതൻ എന്നിവർ സംസാരിച്ചു.യൂണിയൻ സെക്രട്ടറി റാം മനോജ് ഈ മാസം 20ന് കുണ്ടറ,കുന്നത്തൂർ,ചാത്തന്നൂർ യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പ്രത്യേക പരിപാടിയെക്കുറിച്ച് വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL