
കൊല്ലം: കേരള എം.ബി.ബി.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി മൺറോത്തുരുത്ത് സ്വദേശിയായി എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ വി.എസ്.വിനയ്. മൺറോത്തുരുത്ത് ആറ്റുപുറത്ത് വീട്ടിൽ പി.വിനോദിന്റെയും (പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ അഡിഷണൽ ഡയറക്ടർ) കാലടി സർവകലാശാല പ്രൊഫസർ ഡോ. എസ്.ഷീബയുടെയും മകനാണ്. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി ആദ്യ ചാൻസിൽ മെഡിക്കൽ പ്രവേശനം നേടിയ വിനയ്, കലാശാല പ്രതിഭയും കോളേജ് യൂണിയൻ ചെയർമാനുമായിരുന്നു. മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം കഥ, കവിത, പ്രഭാഷണം തുടങ്ങിയ ഇനങ്ങളിലും വിനയ് മികവ് പുലർത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |