SignIn
Kerala Kaumudi Online
Wednesday, 22 July 2026 8.01 PM IST

ബാലഭട്ടാരകവിലാസം സംസ്കൃത സ്കൂളിൽ ഓഡിറ്റോറിയം ഉദ്ഘാടനം

t
പന്മന മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.പി.സുധീഷ് കുമാർ നിർവഹിക്കുന്നു

ചവറ: പന്മന മനയിൽ ശ്രീ ബാലഭട്ടാരകവിലാസം സംസ്കൃത ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നടന്നു.ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. സി.പി.സുധീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം .അജി യോഗത്തിൽ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീകല മുഖ്യപ്രഭാഷണം നടത്തി . പന്മന പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മനബാലകൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. പ്രസന്നൻ ഉണ്ണിത്താൻ, വാർഡ് മെമ്പർ അനീസ നിസാർ , പ്രിൻസിപ്പൽ ജെ.ടി.ബിന്ദു, പ്രഥമാദ്ധ്യാപിക ആർ. ഗംഗാദേവി, പന്മന പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ഫാത്തിമ., എസ്.എം.സി ചെയർമാൻ പന്മന മഞ്ചേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് ആനന്ദ് കുമാർ , മദർ പി.ടി.എ പ്രസിഡന്റ് എം.രാജി, എസ്.എം.സി വൈസ് ചെയർമാൻ നാസർ തേവലക്കര ,എസ്.പി.സി ഗാർഡിയൻ പ്രസിഡന്റ് ആഷിം അലിയാർ , മുൻ പി.ടി.എ പ്രസിഡന്റുമാരായ കന്നയിൽ നിസാർ ,അബ്ദുൽസലീം , എ. .സിദ്ധിക്ക്, സീനിയർ അസിസ്റ്റന്റുമാരായ എം.ബുഷ്റാ ബീവി, സി.വി.മായ, സ്റ്റാഫ്സെക്രട്ടറി ഷൈൻ കുമാർ ,സ്കൂൾ ചെയർമാൻ താമര എൽ. കൊച്ചയ്യം എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL