SignIn
Kerala Kaumudi Online
Wednesday, 22 July 2026 10.06 PM IST

ശാസ്താംകോട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണക്കൂടാരം

photo-
ശാസ്താംകോട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണക്കൂടാരം ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ നിർവഹിക്കുന്നു

ശാസ്താംകോട്ട: ശാസ്താംകോട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ,

സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഇന്റർനാഷണൽ പ്രീ പ്രൈമറി സ്കൂൾ -

വർണ്ണക്കൂടാരം ഉദ്ഘാടനം

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി. കെ. ഗോപൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത അദ്ധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് ടി.കെ.സുനിൽ ബാബു സ്വാഗതം പറഞ്ഞു. കൊല്ലം ഡി.പി സി.ജി.കെ.ഹരികുമാർ പദ്ധതി വിശദീകരണം നടത്തി. ശാസ്താംകോട്ട എ.ഇ.ഒ കെ.വി.മനോജ് കുമാർ കലാകാരന്മാരെ ആദരിച്ചു. ശാസ്താംകോട്ട ബി.പി.സി റോഷിൻ എം നായർ കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ കൈമാറി. ഗ്രാമപഞ്ചായത്തംഗം എം .രജനി, പ്രിൻസിപ്പൽ, ഡി.പി.ഒ സബീന , പ്രിൻസിപ്പൽ ശിവകല , എച്ച്. എം ഇൻ ചാർജ് ഗീതാ കുമാരി , എസ്.എം .സി ചെയർമാൻ സി. ജയകുമാർ, എം. പി.ടി.എ പ്രസിഡന്റ് ഫാത്തിമ അസനാർ, പി.ടി.എ അംഗം മുഹമ്മദ് ഷെരീഫ്, ബി.ആർ. സി ടെയിനർ ജി.പ്രദീപ് കുമാർ, ടീച്ചർമാരായ ശോഭ കുമാരി, വൽസല എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷിഹാബ് മോൻ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL