SignIn
Kerala Kaumudi Online
Wednesday, 22 July 2026 10.05 PM IST

കരുനാഗപ്പള്ളി ഉപജില്ല കലോത്സവം: സ്വാഗതസംഘമായി​

photo
കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ റെജി ഫോട്ടോപാർക്ക് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 4 മുതൽ 7 വരെ കരുനാഗപ്പള്ളി ബോയ്സ് എച്ച്.എസ്.എസി​ൽ നടക്കും. കലോത്സവത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘ രൂപീകരണ യോഗം നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ റെജി ഫോട്ടോപാർക്ക് ഉദ്ഘാടനം ചെയ്തു. ബോയ്സ് എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് എച്ച്.എ. സലാം അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. പി. മീന മുഖ്യപ്രഭാഷണം നടത്തി. മുൻ മുനി​സിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, എ.ഇ.ഒ ‍‍ആർ. അജയകുമാർ, സ്കൂൾ മാനേജർ എൽ. ശ്രീലത, പ്രസിഡന്റ് വി.പി. ജയപ്രകാശ് മേനോൻ, പ്രിൻസിപ്പൽ ഐ. ബീനാറാണി, പ്രധാന അദ്ധ്യാപകരായ ടി. സരിത, പി. ശ്രീകല, ഗേൾസ് എച്ച്.എസ് പി.ടി.എ പ്രസിഡന്റ് ബി.എ. ബ്രിജിത്ത്, ബി. അനന്തൻപിള്ള, മാതൃസമിതി പ്രസിഡന്റ് പി. മായാകുമാരി തുടങ്ങിയവർ സംസാരി​ച്ചു. കെ.സി. വേണുഗോപാൽ എം.പി, സി.ആർ. മഹേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ (രക്ഷാധികാരികൾ), നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് (ചെയർമാൻ), പ്രിൻസിന്നൽ ഐ. വീണാറാണി (ജനറൽ കൺവീനർ), എ.ഇ.ഒ ആർ. അജയകുമാർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ഉപജില്ലാ കലോത്സവത്തിനായുള്ള ലോഗോ ക്ഷണിച്ചു. കരുനാഗപ്പള്ളി ഉപജില്ലയിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ലോഗോ തയ്യാറാക്കി 9447503234 എന്ന വാട്സാപ്പ് നമ്പരിലോ, rejisthazhava@gmail.com എന്ന ഇ - മെയിൽ വിലാസത്തിലോ ഒക്ടോബർ 15ന് മുമ്പ് അയയ്ക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL