തൊടിയൂർ: തൊടിയൂർ ഗ്രാമ പഞ്ചായത്തിലെ പൊതു സ്ഥലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് ഗുരുതരമായ പരിസ്ഥിതി, ആരോഗ്യ പ്രശ്നമായി മാറുന്നു. വാഹനങ്ങളിലിലെത്തുന്ന ക്രിമിനൽ സംഘങ്ങളാണ് ഇതിനു പിന്നിൽ.
ഗ്രാമ പഞ്ചായത്ത് നിരന്തരമള്ള ഇടപെടൽ ഉണ്ടായിട്ടും നിയന്ത്രിക്കാൻ കഴിയുന്നില്ല. 2025 സെപ്റ്റംബർ 29 ന് പുലർച്ചെ മാളിയേക്കൽ മേൽപ്പാലത്തിൽ കക്കൂസ് മാലിന്യം തള്ളി. കേരള പഞ്ചായത്ത് രാജ് ആക്‌ട് സെക്ഷൻ 219 എഫ്.ബി പ്രകാരം ഗ്രാമ പഞ്ചായത്തിൽ, ഇത്തരം മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നു. ഇങ്ങനെ രജിസ്റ്റർ ചെയ്‌ത വാഹനങ്ങളിൽ ജി പി എസ് സംവിധാനം വേൻം, വാഹനം നിരീക്ഷിക്കാനുള്ള പാസ് വേർഡ് രജിസ്ട്രേഷനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ജി പി എസ് പ്രവർത്തന ക്ഷമമാണെങ്കിൽ മാത്രമെ വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദമുള്ളൂ. പ്രവർത്തിക്കുന്നില്ലെങ്കിൽ ജി.പി.എസ് ഇല്ലാത്തതായി കണക്കാക്കും. രജിസ്റ്റർ ചെയ്യാതെയോ നിയമപരമല്ലാത്ത രീതിയിലോ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതായി കണ്ടെത്തിയാൽ വാഹനം കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |